മലപ്പുറം: മഞ്ചേരി തൃക്കലങ്ങോട് ആടുകളെ കൊന്ന പുലി കൂട്ടിലായി. തൃക്കലങ്ങോട് കുതിരാടം സ്വദേശി എന്‍.സി കരീമിന്റെ ഏഴ് ആടുകളെയാണ് പുലി കടിച്ചു കൊന്നത്.
വനംവകുപ്പ് സ്ഥാപിച്ച ഇരുമ്പ് കൂട്ടിലാണ് രാത്രി 9:30യോടെ പുലി കുടുങ്ങിയത്.
തൃക്കലങ്ങോട് വില്ലേജില്‍ കുതിരാടത്ത് പുലിയുടെ ആക്രമണത്തില്‍ ഏഴ് ആടുകള്‍ കൊല്ലപ്പെട്ടിരുന്നു. ആണ് പുള്ളിപ്പുലിയുടെ ആക്രമണം മൂലമാണ് ആടുകള്‍ ചത്തതെന്ന് ഫോറസ്റ്റ് വകുപ്പ് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ സംഘം സ്ഥിരീകരിച്ചിരുന്നു.
Comments


