വയനാട് പഞ്ചാരകൊല്ലിയിൽ ദൗത്യത്തിനിടെ കടുവ ആക്രമിച്ച ആർആർടി അംഗത്തിന്റെ പരുക്ക് ഗുരുതരമല്ല. ജയസൂര്യക്ക് വലത് കൈക്കാണ് പരുക്കേറ്റത്. ദൗത്യത്തിനിടെ കടുവ ദേഹത്തേക്ക് ചാടി വീഴുകയായിരുന്നു. തുടർന്ന് ആർആർടി അംഗം ഷീൽഡ് കൊണ്ട് പ്രതിരോധിക്കുകയായിരുന്നു. ഇതിനിടെയാണ് കൈക്ക് പരുക്കേറ്റത്. കടുവയുടെ നഖം കൊണ്ടാണ് പരുക്കേറ്റത്. മക്കിമല സ്വദേശിയാണ് ജയസൂര്യ.
ഉള്‍ക്കാട്ടില്‍ തിരച്ചിലിനിടെ കടുവ മാനന്തവാടി ആര്‍ആര്‍ടി അംഗം ജയസൂര്യയുടെ മേല്‍ ചാടി വീഴുകയായിരുന്നു. ഷീല്‍ഡ് കൊണ്ടു തടഞ്ഞതിനാല്‍ വലിയ പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ജയസൂര്യ മക്കിമല സ്വദേശിയാണ്. ഇദ്ദേഹം ബീറ്റ് ഓഫീസര്‍ ആയിട്ട് ജോലിക്ക് കയറിയിട്ട് ആറുമാസമേ ആയിട്ടുള്ളൂ. കടുവ മാന്തിയതിനെത്തുടര്‍ന്ന് ജയസൂര്യയുടെ വലതു കൈക്ക് പരിക്കേറ്റതായാണ് വിവരം. കടുവയ്ക്ക് വെടിയേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ജയസൂര്യയെ ആക്രമിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ വെടിവെച്ചുവെന്നാണ് സൂചന.
ജയസൂര്യക്ക് പ്രാഥമിക ചികിത്സ നൽകാനുള്ള സാഹചര്യം ഒരുക്കുന്നുണ്ട്. പരുക്കേറ്റയാളെ പുറത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. രാധ കൊല്ലപ്പെട്ട പ്രദേശത്തിന് സമീപത്താണ് ആർആർടി അംഗത്തിന് നേരെയും കടുവ ആക്രമിച്ചത്. വനത്തിനുള്ളിൽ വെച്ചാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. സംഘങ്ങളായുള്ള കടുവയ്ക്കായുള്ള തിരിച്ചിലിനിടെയാണ് ജയസൂര്യയെ കടുവ ആക്രമിച്ചത്.


