കൊല്ലത്ത് ദേവാലയ വളപ്പില്‍ പെട്ടിയില്‍ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സിഎസ്ഐ ദേവാലയത്തോട് ചേര്‍ന്നുള്ള സെമിത്തേരിയില്‍ അസ്ഥികൂടം കണ്ടെത്തിയത്.
സംഭവസ്ഥലത്ത് പൊലീസ് എത്തി പരിശോധന തുടങ്ങി. പൊതുറോഡിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങള്‍ പുറത്ത് വരൂ.
Comments


