മലപ്പുറം മഞ്ചേരിയില്‍ വാഹന പരിശോധനയ്ക്കിടെ യുവാവിന്റെ മുഖത്തടിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. മലപ്പുറം പൈത്തിനി പറമ്പ് സ്വദേശി ജാഫറിനെ മര്‍ദിച്ച സംഭവത്തില്‍ മഞ്ചേരി ട്രാഫിക് യൂണിറ്റിലെ ഡ്രൈവര്‍ നൗഷാദിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
നേരത്തെ പൊലീസ് ഉദ്യോഗസ്ഥനെ താല്കാലികമായി ആംഡ് ഫോഴ്സ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയിരുന്നു. സംഭവം വിവാദമായതോടെയാണ് നടപടി. എടിഎം കൗണ്ടറുകളില്‍ നിറക്കാനുള്ള പണവുമായി പോകുന്ന വാഹനത്തിന്റെ ഡ്രൈവറായ ജാഫറിനോട് കാക്കി ഷര്‍ട്ട് ഇടാത്തതിന്റെ പേരില്‍ ഈടാക്കിയ 500 രൂപ പിഴത്തുക കുറച്ചു തരണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥന് മുഖത്തടിച്ചതെന്നുമാണ് പരാതി.
Comments


