ഒറ്റപ്പാലത്ത് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥിയെ സഹപാഠി കുത്തിപ്പരിക്കേല്‍പ്പിച്ചു. വരോട് സ്വദേശി അഫ്സറിനാണ് പരിക്കേറ്റത്. വിദ്യാര്‍ഥിയുടെ വാരിയെല്ലിന് പരിക്കേറ്റിട്ടുണ്ട്. സഹപാഠിയായ 17കാരനാണ് അക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ 17കാരനും പരിക്കുണ്ട്. ഇരുവരും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് രാവിലെയാണ് സംഭവം. വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
Comments


