ടെറസില്‍നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരന് മരിച്ചു. ഒതുക്കുങ്ങല്‍ ചെറുകുന്ന് സ്വദേശി പള്ളിത്തൊടി മുഹമ്മദ് അനസിന്റെയും റുബീനയുടെയും മകന് മാസിന് അഹമ്മദാണ് മരിച്ചത്. കഴിഞ്ഞ 19ന് ഉച്ചക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം.
മാതാവ് കുട്ടിയെ കസേരയില്‍ ഇരുത്തി ടെറസില്‍ വസ്ത്രങ്ങള്‍ ഉണക്കുന്നതിനിടെ അബദ്ധത്തില്‍ കസേര മറിഞ്ഞ് കുഞ്ഞ് താഴേക്കു വീഴുകയായിരുന്നു. ഉടന്‍ കോട്ടക്കലിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചികിത്സക്കിടെ തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്. കോട്ടക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സഹോദരന്: മാഹിര്‍ നാത്.
Comments


