പാലക്കാട് മണ്ണാര്‍ക്കാട് ബിവറേജസിന് മുന്നില്‍ ക്യൂ നില്‍ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. കുന്തിപ്പുഴ സ്വദേശി ഇര്‍ഷാദാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഇര്‍ഷാദ് ക്യൂവില്‍ നില്‍ക്കുന്നതിനിടെ രണ്ട് പേര് ചേര്‍ന്ന് ബിയര്‍ കുപ്പി കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു.
ക്യൂ നില്‍ക്കുന്നതിനിടെയുണ്ടായ തര്‍ക്കം പിന്നീട് ആക്രമണത്തില്‍ കലാശിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സംഭവസ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.
യുവാവിനെ കുത്തിയ ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. വ്യക്തി വൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Comments


