കഴിഞ്ഞ 36 വര്‍ഷായി ഭാര്യയുടെ പ്രേതത്തെ പേടിച്ച് സ്ത്രീയായി ജീവിച്ച് പുരുഷന്. ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലാണ് സംഭവം. രണ്ടാം ഭാര്യയുടെ ആത്മാവ് തന്നെ വേട്ടയാടുന്നതായാണ് ഇയാള്‍ പറയുന്നത്. ആത്മാവ് തന്നെ ഉപദ്രവിച്ചുവെന്നും ജീവന് രക്ഷിക്കാനായി സ്ത്രീ വേഷം ധരിച്ചുവെന്നും ഇയാള്‍ പറയുന്നു.
മൂന്ന് തവണ ഇയാള്‍ വിവാഹം കഴിക്കുകയും എന്നാല്‍ രണ്ടാമത്തെ ഭാര്യയുടെ ആത്മാവാണ് ഭീഷണിപ്പെടുത്തിയതായും ഇയാള്‍ വാദിക്കുന്നു. തന്റെ ജീവന് അപകടത്തിലാണെന്നും ഇയാള്‍ ദേശീയമാധ്യമങ്ങള്‍ക്ക് നല്കിയ റിപ്പേീര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സാരിയും വലിയ മാലകളും മൂക്കൂത്തിയും ധരിച്ച് സിന്ദൂരവും പൊട്ടും അണിഞ്ഞ് സ്ത്രീ വേഷധാരിയായാണ് ഇയാള്‍ ജീവിക്കുന്നത്.
അതേസമയം, ഇയാള്‍ക്ക് മാനസികപ്രശ്നങ്ങളുള്ളതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നു. ഭാര്യയുടെ മരണശേഷം ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ തുടങ്ങിയതായും
മതിയായ ചികിത്സയും ബോധവത്കരണവും നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
അതേസമയം പ്രേതങ്ങളുണ്ടെന്ന ഇയാളുടെ വാദത്തെ മറ്റുചിലര്‍ അംഗീകരിക്കുകയും ചെയ്യുന്നു.


