ഗസ്സയില്‍ അടുത്ത മാസത്തോടെ നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യു.എ.ഇ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അടുത്ത മാസത്തോടെ ഗസ്സയില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കും. നമ്മള് ഫലസ്തീനികളെ സഹായിക്കേണ്ടതുണ്ട്. നിരവധിപേരാണ് ഗസ്സയില്‍ പട്ടിണി കിടക്കുന്നത്- ട്രംപ് പറഞ്ഞു.
അതേസമയം, ഗസ്സയില്‍ എന്താണ് സംഭവിക്കുകയെന്നതിനെ സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ല. അബൂദബി സന്ദര്‍ശനത്തിനിടെ വെള്ളിയാഴ്ച ബസിനസ് ഫോറത്തില്‍ സംസാരിക്കവെ, ഗസ്സ അടക്കമുള്ള ആഗോള പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് ട്രംപ് വ്യക്തമാക്കിരുന്നു.
ഗള്‍ഫ് സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഗസ്സ വെളിനിര്ത്തലിനുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. അതിനിടെ അടുത്ത മാസത്തോടെ യു.എസ് നേതൃത്വത്തില്‍ ഗസ്സയില്‍ മാനുഷിക സഹായ വിതരണം നടക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.


