തൃശൂര്‍ ചാലക്കുടിയില്‍ വന്‍ തീപിടിത്തം. നോര്‍ത്ത് ചാലക്കുടിയിലെ പെയിന്റ് ഗോഡൗണിനാണ് തീ പിടിച്ചത്. തീ അണക്കാനുള്ള ശ്രമം തുടരുന്നു. ഇന്ന് രാവിലെ 8.45 ഓടെയാണ് തീപിടിത്തമുണ്ടായത്.
നാട്ടുകാര്‍ ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. വിവിധ ഭാഗങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്സെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു. എന്നാല്‍ തീ നിയന്ത്രണവിധേയമായിട്ടില്ല.
റോഡരികില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണിനാണ് തീപിടിച്ചത്. ഈ ഭാഗത്തുള്ള ഗതാഗതം പൊലീസ് നിയന്ത്രിച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.
അതേസമയം തൊട്ടടുത്ത് ഗ്യാസ് ഗോഡൗണ്‍ ഉണ്ടെന്നുള്ളത് ആശങ്ക വര്‍ധിപ്പിച്ചിരുന്നു. ഇവിടെ നിന്നും ഗ്യാസ് സിലിണ്ടറുകള്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. കടയിലെ പെയിന്റ് ടിന്നുകളും മററും നാട്ടുകാരും ചുമട്ടുത്തൊഴിലാളികളും ചേര്‍ന്ന് മാറ്റിയത് വലിയ ദുരന്തം ഒഴിവാക്കാന്‍ സഹായകമായി.


