കുവൈറ്റിലെ റഗ്ഗായിയില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചു പേര് മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
അഗ്നിശമന സേന വിഭാഗം സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അതേസമയം മൂന്നു പേര് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. തീ വളരെ വേഗം അടുത്തുള്ള അപ്പാര്‍ട്ട്മെന്റുകളിലേക്കും വ്യാപിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീ പടര്‍ന്നതോടെ ചില താമസക്കാര്‍ ഫ്ലാറ്റിന്റെ മുകളിലത്തെ നിലകളില്‍ നിന്ന് ചാടി. കെട്ടിടത്തില്‍ നിന്ന് കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ അധികൃതര്‍ കണ്ടെടുത്തു. അതേസമയം തീപിടിത്തത്തില്‍ രണ്ട് അപ്പാര്‍ട്ടുമെന്റുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചതായാണ് വിവരം.
തീപിടിക്കാനുള്ള കാരണമെന്താണെന്ന് നിര്‍ണ്ണയിക്കാന്‍ ജനറല്‍ ഫയര്‍ ഫോഴ്സ് അന്വേഷണം ആരംഭിച്ചു.


