യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ റാപ്പര്‍ വേടനെതിരെ തെളിവുകളുണ്ടെന്ന് പൊലീസ്. കേസില്‍ വേടനെതിരെ തൃക്കാക്കര പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
നിലവില്‍ ഈ കേസില്‍ ജാമ്യത്തിലാണ് വേടന്. ബലാത്സംഗത്തിനിരയാക്കിയതിനും വിവാഹവാഗ്ദാനം നല്‍കിയതിനും വാട്ട്സാപ്പ് ചാറ്റുകളടക്കം തെളിവുകളുണ്ടെന്നും സാമ്പത്തിക ഇടപാടുകളിലടക്കം രേഖകളുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.
അതേസമയം, കഞ്ചാവ് കേസില്‍ കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഹില്‍ പാലസ് പൊലീസാണ് വേടനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ഒമ്പത് പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വേടന് കഞ്ചാവ് ഉപയോഗിച്ചെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
കഴിഞ്ഞ ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വേടന് താമസിച്ച ഹോട്ടലില്‍ നിന്ന് ആറ് ഗ്രാം കഞ്ചാവും പണവും പൊലീസ് കണ്ടെടുത്തിരുന്നു. കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും തൂക്കാനുള്ള ത്രാസും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.


