കണ്ണൂരില്‍ കാര്‍ യാത്രികല്‍ ആംബുലന്‍സിന്റെ വഴി തടഞ്ഞതിനെതുടര്‍ന്ന് രോഗിക്ക് ദാരുണാന്ത്യം. മട്ടന്നൂര്‍ സ്വദേശി റുക്കിയ (61) ആണ് മരിച്ചത്. ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിന് എരഞ്ഞോളി നായനാര്‍ റോഡില്‍ വെച്ച് കാര്‍ യാത്രികന് വഴി തടസ്സപ്പെടുത്തുകയായിരുന്നു. ഇന്നലെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലില് വ്യാപകമായി പ്രചരിച്ചിച്ചുണ്ട്.
അരമണിക്കൂറോളം ആംബുലന്‍സിന് തടസമുണ്ടാക്കി കാര്‍ മുന്നില്‍ തുടര്‍ന്നു. ആശുപത്രിയില്‍ എത്തിച്ച റുക്കിയ അല്പസമയത്തിനകം തന്നെ മരിച്ചു. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതാണ് മരണകാരണമെന്നാണ് ആരോപണം. കാര്‍ ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കുമെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അറിയിച്ചിട്ടുണ്ട്.
Comments


