മലപ്പുറം താനൂരില്‍ ഇരുപതുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുക്കോല സ്വദേശിനി റിഷിക ആണ് മരിച്ചത്. വൈകിട്ട് ആറു മണിയോടെയാണ് വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അബദ്ധത്തില്‍ കിണറ്റില്‍ വീണതാണെന്നാണ് നിഗമനം.
Comments


