പത്തനംതിട്ട കൂടലില്‍ 13 വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിഡബ്ള്യൂസിയുടെ പരാതിയെ തുടര്‍ന്ന് കൂടല്‍ സ്വദേശി രാജേഷിനെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മര്‍മ ഭാഗത്തും തുടയിലും വയറിലും പിതാവ് അടിച്ചെന്നും മുന്‍പ് ഭാര്യയെയും സഹോദരനെയും ഇയാള്‍ മര്‍ദിച്ചതായും എഫ്ഐആറില്‍ പറയുന്നു.
ഇയാള്‍ കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സഹിതമാണ് ശിശുക്ഷേമ സമിതി പൊലീസിന് പരാതി നല്‍കിയത്. ദിവസങ്ങള്‍ക്കു മുമ്പ് കുട്ടിയുടെ മാതാവിനെയും ഇയാള്‍ മര്‍ദിച്ചിരുന്നു. ഇവര്‍ ആശുപത്രി ചികിത്സ തേടുകയും ചെയ്തു. കുട്ടിക്കും അമ്മയ്ക്കും എതിരായ അതിക്രമം പതിവായതോടെ പ്രദേശവാസികള്‍ ഇടപെട്ടാണ് പിതാവിനെതിരെ സിഡബ്ല്യുസിക്കും പൊലീസിനും പരാതി നല്‍കിയത്.
Comments


