മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ കുട്ടികളെ ലഹരിക്കടത്തിന് ഉപയോഗിക്കാന്‍ തട്ടിക്കൊണ്ടുപോയ കേസില്‍ മുഹമ്മദ് റാഷിദ്, വിഷ്ണു, അശ്വിന് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.
പണം വാഗ്ദാനം ചെയ്തും ഒഡീഷയിലെ വിവിധ സ്ഥലങ്ങള്‍ കാണിച്ചു കൊടുക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചുമാണ് കുട്ടികളെ തട്ടികൊണ്ടു പോയതെന്ന് പൊലീസ് അറിയിച്ചു. കുട്ടികള്‍ക്ക് കഞ്ചാവ് നല്‍കിയതായും പോലീസ് അറിയിച്ചു. ആലിപ്പറമ്പ് സ്വദേശിയായ 16കാരന് പൊലീസില്‍ പരാതി നല്‍കിയതാണ്.
Comments


