കോഴിക്കോട്: ശബരിമലയിലെ സ്വര്‍ണ്ണ സംരക്ഷണത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും വീഴ്ച വരുത്തിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഭരണത്തിന്റെ ദുസ്വാധീനമാണ് തട്ടിപ്പിന് വഴിയൊരുക്കിയതെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
”സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ന്യായീകരിച്ച് മാറിനില്‍ക്കാനാകില്ല. അയ്യപ്പ സംഗമം പ്രഹസനമെന്നു തെളിഞ്ഞു. സ്വര്‍ണം നഷ്ടപ്പെടാന്‍ ഇടയായ സാഹചര്യങ്ങള്‍ അന്വേഷിക്കണം. കോണ്‍ഗ്രസ് ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. അഖിലേന്ത്യാ നേതാക്കളും സമരത്തില്‍ പങ്കെടുക്കും,” സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ദുരൂഹത വര്‍ധിച്ചിരിക്കുകയാണ്. സ്വര്‍ണ്ണവാതിലുകളും ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണ്ണപ്പാളികളും വിവിധ ഇടങ്ങളില്‍ പ്രദര്‍ശിപ്പിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നു. ചെന്നൈയില്‍ നടന്ന പൂജയില്‍ നടന് ജയറാമും വീരമണിയും പങ്കെടുത്തുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.


