‘പലസ്തീന് എന്നും ഇന്ത്യക്ക് പ്രിയപ്പെട്ടത്. നമ്മുടെ സഹോദരി സഹോദരന്മാര്.’ കൊച്ചിയില്‍ ഗസ്സ ഐക്യദാര്‍ഢ്യ സദസില്‍ പലസ്തീനില്‍ കൂട്ടക്കൊല ചെയ്യപ്പെട്ട പേരറിയാവുന്ന 18000 കുട്ടികളുടെ പേരുകള്‍ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ വായിച്ചു.
”ഇസ്രാഈല്‍ കൊന്ന് തള്ളിയ കുഞ്ഞുങ്ങളുടെ പേരുകള്‍ നാം ഉറക്കെ വായിക്കുന്നു” എന്ന ആഹ്വാനവുമായി എറണാകുളം വഞ്ചി സ്ക്വയറില്‍ നടത്തിയ പരിപാടി വംശഹത്യക്കെതിരായ പ്രതിരോധ സംഗമമായി.
ഗസ്സയിലെ കുഞ്ഞുങ്ങളുടെ പേരുകള്‍ വായിക്കാന്‍ സിനിമാപ്രവര്‍ത്തകര്‍ ജ്യോതിര്‍മയി, നിഖില വിമല്‍, സിതാര കൃഷ്ണകുമാര്‍, ദിവ്യ പ്രഭ, ഇര്‍ഷാദ്, ആഷിഖ് അബു, രശ്മി സതീഷ്, ലാലി പിഎം, പൂജ മോഹന്‍രാജ് തുടങ്ങിവയരെത്തി.
Comments


