സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ ദിവസം വൈകുന്നേരം വില കുറഞ്ഞതിന് പിന്നാലെ സ്വര്‍ണം തിരിച്ച് കയറുകയായിരുന്നു. ഇന്ന് ഗ്രാമിന് 110 രൂപ വര്‍ധിച്ച് 10,875 രൂപയായാണ് സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്. പവന് 880 രൂപയുടെ വര്‍ധനവുണ്ടായി. ഇതോടെ പവന്റെ വില 87,000 രൂപയായി ഉയര്‍ന്നു. ആഗോളവിപണിയിലും സ്വര്‍ണവില ഉയര്‍ന്നു.
സ്പോട്ട് ഗോള്‍ഡിന്റെ വില 0.4 ശതമാനം ഉയര്‍ന്ന് 3,872.87 ഡോളറായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.7 ശതമാനം ഉയര്‍ന്ന് 3,901.40 ഡോളറായും ഉയര്‍ന്നു. യു.എസ് ഷട്ട്ഡൗണിനെ തുടര്‍ന്നുള്ള ആശങ്കയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തിയതോടെയാണ് വില ഉയര്‍ന്നത്.
റെക്കോഡുകള്‍ തിരുത്തി മുന്നേറിയ സ്വര്‍ണ വില കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം ഇടിഞ്ഞിരുന്നു. ചൊവ്വാഴ്ച ഗ്രാമിന് 80 രൂപ കുറഞ്ഞ് 10765 രൂപയും പവന് 640 രൂപ കുറഞ്ഞ് 86,120 രൂപയുമായി


