ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ കൊണ്ടോട്ടിക്കാരുടെ കൂട്ടായ്മയായ കൊണ്ടോട്ടിയൻസ് @ ദമ്മാം രണ്ടാം വാർഷികത്തോടനുബന്ധിച്ച് “കൊണ്ടോട്ടി മഹോത്സവം” വൈദ്യർ നൈറ്റ് ദമ്മാം ഫൈസലിയയിലെ യൗമ് അൽ മീക്ക ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ആരംഭിച്ച പരിപാടി, അർദ്ധരാത്രിയോടെയാണ് സമാപിച്ചത്.
കൊണ്ടോട്ടി ചരിത്രവും സംസ്ക്കാരവും എന്ന വിഷയത്തിൽ സെമിനാറോട് കൂടിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. എക്സിക്യൂട്ടീവ് അംഗം മൊയ്തീൻകുട്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഓർഗനൈസിങ് സെക്രട്ടറി ഷമീർ കൊണ്ടോട്ടി വിഷയം അവതരിപ്പിച്ചു. കൊണ്ടോട്ടി മുനിസിപ്പൽ വൈസ് ചെയർമാൻ മുഖ്യ പ്രഭാഷണം നടത്തി. കൊണ്ടോട്ടിയുടെ ചരിത്ര പശ്ചാത്തലം, സാംസ്കാരിക വൈവിധ്യങ്ങൾ, മത സൗഹാർദ നിലപാടുകൾ തുടങ്ങിയവയെ കുറിച്ച് അഷ്റഫ് മടാൻ വിശദീകരിച്ചു. കൊണ്ടോട്ടിയുടെ കലാമേഖലകളിലെ സാന്നിധ്യത്തെ അധികരിച്ചു സലിം പടിഞ്ഞാറ്റമുറി സെമിനാറിൽ സംസാരിച്ചു. ഉപദേശക സമിതി അംഗം ഇ.എം മുഹമ്മദുകുട്ടി നന്ദി പറഞ്ഞു.
ഫൈസൽ കൊണ്ടോട്ടി അവതരിപ്പിച്ച “കൊണ്ടോട്ടിയിലൂടെ ഒരു സഞ്ചാരം” എന്ന തീം വീഡിയോ സദസ്സിനെ നാടിന്റെ ഗൃഹാതുരത്വ ഓർമകളിലേക്ക് കൊണ്ടുപോയി. കൺവീനർ സിദ്ദീഖ് ആനപ്ര തീം വീഡിയോയേ ക്കുറിച്ച് വിവരണം നൽകി.
പ്രസിഡണ്ട് ആലിക്കുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയിൽ ആരംഭിച്ച സാംസ്കാരിക സമ്മേളനം കൊണ്ടോട്ടി എം.എൽ.എ ടി.വി ഇബ്രാഹിം ഉൽഘാടനം ചെയ്തു. ചെയർമാൻ അബ്ദുൽ ഹമീദ് ചേനങ്ങാടൻ സ്വാഗതവും ജനറൽ സെക്രട്ടറി അഷ്റഫ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
കൊണ്ടോട്ടിക്കാരുടെ സൗഹൃദ മനോഭാവത്തേയും നാടിന്റെ ഐക്യത്തേയും എം.എൽ.എ ഉൽഘാടന പ്രസംഗത്തിൽ പ്രതിപാദിച്ചു. ചടങ്ങിൽ പ്രമുഖ വാവസായിയും ആതുര സേവന രംഗത്തെ പ്രമുഖ വ്യക്തിത്വവും കൊണ്ടോട്ടി കൂട്ടായ്മയുടെ ഉപദേശക സമിതി ചെയർമാനുമായ അഹമ്മദ് പുളിക്കൽ (വല്യപ്പുക്ക) യെ എം.എൽ.എ ആദരിച്ചു. മുഖ്യാഥിതി ടി.വി ഇബ്രാഹിമിന് കൂട്ടായ്മയുടെ പ്രസിഡന്റ് ആലിക്കുട്ടി ഒളവട്ടൂരും, അഷ്റഫ് മടാന് ജനറൽ സെക്രട്ടറി അഷ്റഫ് കൊണ്ടോട്ടിയും ഉപഹാരം നൽകി.
കൊണ്ടോട്ടിയിൽനിന്നുള്ള ബിസിനസ് രംഗത്തെ പ്രമുഖരായ ശ്രീരാജ് ചെറുക്കാട്ട്, സുൽഫി (ഖാലിദ് സാദ്) വൈദ്യർ നൈറ്റ് പരിപാടിയുമായി സഹകരിച്ച എ.എം.ഇ കമ്പനിയുടെ മാനേജിങ് ഡയറക്ടർ വിപിൻ ദാസ് ചെട്ടിയത്ത്, കാലിക്കറ്റ് റെസ്റ്റാറന്റ് മാനേജർ ഷമീം കാരാട്ട് തുടങ്ങിയവരെ മൊമെന്റോ നൽകി ആദരിച്ചു. കൊണ്ടോട്ടി കൂട്ടായ്മയിലെ മുതിർന്ന അംഗങ്ങളായ ഹുസൈൻ പഴേരി, ഹംസ അത്തിക്കാവിൽ എന്നിവരെ ചടങ്ങിൽ എം. എൽ.എ പൊന്നാട അണിയിച്ച് ആദരിച്ചു. വിദേശ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ കൂട്ടയ്മയിലെ അംഗം റാബിയ റൂബി, സി.ബി.എസ്. സി അത്ലറ്റിക്കിൽ മികച്ച പ്രകടനം കാഴ്ചവച്ച റൈദ അജ്മൽ, ബ്ലോഗർ താഹിർ വല്ലപ്പുഴ, മീഡിയ കോഡിനേറ്റർ അനീസ് കോട്ടപ്പുറം തുടങ്ങിയവരേയും മൊമെന്റോ നൽകി ആദരിച്ചു.
കെ.കെ ഫാറൂഖ്, കെഎംസിസി പ്രതിനിധി സിദ്ദിഖ് പാണ്ടികശാല, ഒ.ഐ.സി.സി പ്രവിശ്യ പ്രസിഡന്റ് ഇ.കെ സലിം, കെ.ഐ.ജി സൗദി പ്രസിഡന്റ് കെ.എം ബഷീർ, ഗ്ലോബൽ കെ. എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
പട്ടുറുമാൽ ഫൈയിം സുറുമി വയനാട് നയിച്ച സംഗീത വിരുന്നിൽ ഫഹദ് ബക്കർ, ഷുഐബ് മരക്കാർ, കരീം മാവൂർ, ഫൈസൽ എടക്കോട്ട് തുടങ്ങിയവർ ഗാനങ്ങളാലപിച്ചു. നഹീദ് സബ്റി അവതാരക യായ പരിപാടിക്ക് മുസ്തഫ പള്ളിക്കൽ ബസാർ, അബ്ദുൽ നാസർ പി.ഇ, സഹീർ മജ്ദാൽ, സൈനുദീൻ വലിയപറമ്പ്, ശിഹാബ് കൊട്ടുക്കര, സമദ് സൽക്കാര, ബാവ പറമ്പാടൻ, അസ്ലം കരിപ്പൂർ, അബ്ദുൽ ഷുക്കൂർ, നിയാസ് ബിനു, ഷമീർ ജുബൈൽ, ബന്ന, ഇസ്മായിൽ, ജുസൈർ, നംഷീദ ഷമീർ, ആസിഫ ടീച്ചർ, ബുഷ്റ റിയാസ് തുടങ്ങിയവർ നേതൃത്വം നൽകി. വൈസ് പ്രഡിഡന്റ് റിയാസ് മരക്കാട്ടു തൊടിക നന്ദി പറഞ്ഞു.


