തമിഴ്നാട്ടില്‍ നടന് വിജയ് യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് 33 ലേറെ പേര് മരണപ്പെട്ട സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.കരൂറില്‍ നടന്ന റാലിക്കിടെയാണ് അപകടം നടന്നത്. പരിക്കേറ്റവരില്‍ നിരവധിപേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം.
തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഓരോരുത്തര്‍ക്കും ഒരു ലക്ഷം രൂപയും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് ധനസഹായം പ്രഖ്യാപിച്ചു. അതേസമയം ദുരന്തത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കാന്‍ വിരമിച്ച ജഡ്ജി അരുണ ജഗദീശന് അധ്യക്ഷയായ ഒരു കമ്മീഷനെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സ്റ്റാലിന് പറഞ്ഞു.
തമിഴ്നാട്ടിലെ കരൂരില്‍ ഒരു രാഷ്ട്രീയ റാലിയില്‍ ഉണ്ടായ ദാരുണമായ സംഭവത്തില്‍ അതീവ ദുഃഖിതാനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.


