മസ്കത്ത്: റോഡരികിലും വീടുകളുടെ മുന്നിലും വാഹനങ്ങള്‍ കഴുകുന്നത് ഒഴിവാക്കണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്കി. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ മൂലം സ്ഥലത്ത് വെള്ളം കെട്ടിനില്ക്കുകയും ദുര്‍ഗന്ധം പരക്കുകയും, തുടര്‍ന്ന് പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകാമെന്നും അധികൃതര്‍ അറിയിച്ചു.
പൊതു ഇടങ്ങളില്‍ വാഹനം കഴുകുന്നത് പരിസ്ഥിതിയ്ക്കും പൊതുജനാരോഗ്യത്തിനും പ്രതികൂലമാണെന്നും, നഗരത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തുന്നതായും മുനിസിപ്പാലിറ്റി വ്യക്തമാക്കി. ഇതിനായി അനുവദിച്ചിട്ടുള്ള പ്രത്യേക സ്ഥലങ്ങള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
‘പരിസ്ഥിതിയും പൊതുജനാരോഗ്യവും സംരക്ഷിക്കുന്നതിനായി എല്ലാവരും സഹകരിക്കണം. മുന്നറിയിപ്പ് അവഗണിച്ച് പൊതു ഇടങ്ങളില്‍ വാഹനം കഴുകിയാല്‍ പിഴ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്’ മുനിസിപ്പാലിറ്റി മുന്നോട്ട് വെച്ചു.


