തിരുവനന്തപുരം: ഭൂട്ടാനില്‍നിന്ന് വാഹനങ്ങള്‍ നികുതി വെട്ടിച്ച് ഇന്ത്യയിലെത്തിച്ചുവെന്ന കേസില്‍ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് പരിശോധന. രാജ്യവ്യാപകമായി നടക്കുന്ന ഓപ്പറേഷന് നംഖോര്ന്റെ ഭാഗമായാണ് റെയ്ഡ്.
കേരളത്തിലെ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 30 കേന്ദ്രങ്ങളില്‍ പരിശോധന നടക്കുന്നു. പൃഥ്വിരാജിന്റെ തേവരയിലെ വീടിലും ദുല്‍ഖറിന്റെ പനമ്പള്ളിയിലെ വീടിലും പരിശോധന നടന്നു. തിരുവനന്തപുരത്തെ വീട്ടില്‍ വാഹനങ്ങള്‍ കണ്ടെത്താനായില്ല. വ്യവസായികളുടെ വീടുകളിലും റെയ്ഡ് തുടരുകയാണ്.
Comments


