കോഴിക്കോട്: വിദ്യാലയങ്ങള്‍ക്ക് മുന്നില്‍ ശുചിമുറി മാലിന്യം തള്ളിയ വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസ്. ടാങ്കര്‍ ലോറിയാണ് പൊലീസ് പിടികൂടിയത്. താമരശ്ശേരി ഗവ.വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, ഐഎച്ച്ആര്‍ഡി കോളജ്, കോരങ്ങാട് ഗവ. എല്‍പി സ്കൂള്‍ എന്നിവയുടെ മുന്നിലായിരുന്നു മാലിന്യം ഒഴുക്കിയത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് താമരശ്ശേരി പൊലീസ് ലോറി പിടികൂടിയത്.
ഇന്ധനം കൊണ്ടു പോകുന്ന ലോറി എന്ന് തോന്നിക്കുന്ന രൂപത്തിലാണ് ലോറിയില്‍ പെയിന്റ് ചെയ്തിരിക്കുന്നത്. മാലിന്യം തള്ളുന്നത് ചോദ്യം ചെയ്തതിന് നാട്ടുകാരെ ഇവര്‍ മര്‍ദിച്ചിരുന്നു. പിന്നാലെ ലോറിയുടെ നമ്പര്‍ സഹിതം നാട്ടുകാര്‍ പൊലീസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് പൊലീസ് ലോറി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതേസമയം ലോറിയില്‍ ഉണ്ടായിരുന്ന ജീവനക്കാരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
Comments


