വാഷിങ്ടണ്‍: വിദഗ്ധ തൊഴിലാളികള്‍ക്കായി നല്കുന്ന എച്ച്-1ബി വിസയ്ക്കുള്ള അപേക്ഷാഫീസ് അമേരിക്ക വന്‍ തോതില്‍ വര്‍ധിപ്പിച്ചു. പുതിയ നിയമനം പ്രകാരം, അപേക്ഷയ്ക്ക് ഇപ്പോള്‍ 1 ലക്ഷം ഡോളര്‍ (ഏകദേശം 88 ലക്ഷം രൂപ) നല്‍കേണ്ടതായി വരും. ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു.
നിലവില്‍ അപേക്ഷാഫീസ് 1500 ഡോളറായിരുന്നു. പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഫീസ് 65 മടങ്ങിലധികം വര്‍ധിക്കും. വൈദഗ്ധ്യമുള്ള ജോലിക്കാര്‍ക്കുള്ള വിസ നല്കുന്നതില് നിയന്ത്രണം കൊണ്ടുവരുകയും കൂടുതല്‍ അമേരിക്കക്കാരെ നിയമിക്കുകയുമാണ് നീക്കത്തിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍.
നിക്ഷേപക വിസയ്ക്കുള്ള ഫീസും ഉയര്‍ത്തിയിട്ടുണ്ട്. അതിനൊപ്പം ‘ഗോള്‍ഡ് കാര്‍ഡ് ഇമിഗ്രേഷന്‍’ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
1990ല്‍ ആരംഭിച്ച എച്ച്-1ബി വിസയാണ് യുഎസിലെ ടെക് കമ്പനികളില്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ നിയമിക്കാന്‍ പ്രധാന മാര്‍ഗം. പുതിയ തീരുമാനം ഇന്ത്യന്‍ ഐടി മേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.


