കൊച്ചി: വ്യവസായിയില്‍ നിന്ന് 25 കോടി രൂപ തട്ടിയ കേസില്‍ തിരുവനന്തപുരം സ്വദേശി സജിതയെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇത് കേസിലെ ആദ്യ അറസ്റ്റാണ്.
മൂന്ന് ലക്ഷം രൂപ സജിതയുടെ അക്കൗണ്ടില്‍ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഷെയര്‍ ട്രേഡിങില്‍ വന്‍ ലാഭമുണ്ടാക്കാമെന്ന് പറഞ്ഞാണ് പണം തട്ടിയതെന്ന് പൊലീസ് വ്യക്തമാക്കി.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Comments


