കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ചൊവ്വാഴ്ച വീണ്ടും ഉയര്‍ന്നു. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 80 രൂപ കൂടി 10,260 രൂപയിലും, പവന് 640 രൂപ കൂടി 82,080 രൂപയിലുമാണ് വില്‍പ്പന. തിങ്കളാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞതിനുശേഷമാണ് വില തിരിച്ചുയര്ന്നത്.
8 കാരറ്റിന് ഗ്രാമിന് 8425, 14 കാരറ്റ് 6560, 9 കാരറ്റ് 4320 രൂപ എന്നിങ്ങനെയാണ് വില. വെള്ളി ഗ്രാമിന് രണ്ട് രൂപ കൂടി 137 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച സ്വര്‍ണവില 10 രൂപ കുറഞ്ഞ് ഗ്രാമിന് 10,190 രൂപ (പവന് 81,520) ആയിരുന്നു. ഞായറാഴ്ചയും ഇതേ നില തുടര്‍ന്നു. എന്നാല്‍ വെള്ളിയാഴ്ച ഗ്രാമിന് 70 രൂപ കൂടി 10,200 രൂപയും, പവന് 560 രൂപ കൂടി 81,600 രൂപയുമായിരുന്നു.
2025 അവസാനത്തോടെ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് മൂന്നു തവണ കുറയ്ക്കുമെന്ന പ്രവചനമാണ് വിപണിയില്‍ സ്വര്‍ണവില ഉയരാന്‍ കാരണമായി കാണപ്പെടുന്നത്. പലിശനിരക്ക് കുറയുമെന്ന പ്രതീക്ഷയില്‍ കൂടുതല്‍ പേര് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതും വില വര്‍ധനവിന് കാരണമായതായി സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.


