കൊച്ചി: തനിക്കെതിരായ ലൈംഗികാരോപണങ്ങളുടെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് റാപ്പര്‍ വേടന്. അതില്‍ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വേടനെ സ്ഥിരം കുറ്റവാളിയാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് കാണിച്ച് സഹോദരന് ഹരിദാസ് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയോടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു പ്രതികരണം.
കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതലൊന്നും പറയുന്നില്ല. ഈ തിരക്കും കേസുമെല്ലാം കഴിഞ്ഞ് ബാക്കികാര്യങ്ങളെല്ലാം സംസാരിക്കാമെന്നും വേടന് വ്യക്തമാക്കിയിരുന്നു. ഗവേഷക വിദ്യാര്‍ഥി നല്കിയ ലൈംഗികാതിക്രമ പരാതിയില്‍ അദ്ദേഹം എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഹാജരായിരുന്നു.
വേടനെതിരായ കേസുകള്‍ കുടുംബത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് പരാതിയില്‍ സൂചിപ്പിച്ചിരിക്കുന്നതെന്നും ഹരിദാസ് വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുള്ള വേടന്റെ കൈവശം ഡിജിറ്റല്‍ തെളിവുകളും ഉണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
അതേസമയം, ലൈംഗികാരോപണങ്ങളുണ്ടായിട്ടും വേടന് കഴിഞ്ഞ ദിവസം വേടന് സംഗീത പരിപാടിയില്‍ പങ്കെടുത്തിരുന്നു. പത്തനംതിട്ട കോന്നിയില്‍ നടന്ന സംഗീത പരിപാടിയിലാണ് വേടന് പങ്കെടുത്തത്. താന്‍ എവിടെയും പോയിട്ടില്ലെന്നായിരുന്നു പരിപാടിക്കിടെ വേടന് നടത്തിയ പ്രതികരണം.


