കൊല്ലം അഞ്ചാലുംമൂട് സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയും കായികാധ്യാപകനും തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴിമാറി. സംഭവത്തില്‍ വിദ്യാര്‍ഥിയുടെ മൂക്കിന് ഗുരുതരമായ പരിക്കേറ്റു. തലയ്ക്കും പരിക്കുകളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പരിക്കേറ്റ വിദ്യാര്‍ഥിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപകനും പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഒരു വിദ്യാര്‍ഥിനിയെ മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിക്കപ്പെട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായതെന്ന് സ്കൂള്‍ പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിഷയത്തില്‍ അധ്യാപകനായ റാഫി ഇടപെട്ടതാണ് സംഘട്ടനത്തിന് കാരണമായത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി പൊലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്.
Comments


