രാജ്യസുരക്ഷയുടെ പേരുപറഞ്ഞ് സാമൂഹ്യ മാധ്യമങ്ങള്‍ കൂട്ടത്തോടെ നിരോധിച്ചതിലും ഭരണകൂട അഴിമതിയിലും പ്രതിഷേധിച്ച് യുവാക്കള്‍ തുടക്കം കുറിച്ച ‘ജെന്‍ സി’ പ്രതിഷേധം നേപ്പാളിനെ പിടിച്ചുലയ്ക്കുകയാണ്. നിരോധനമില്ലാതിരുന്ന സാമൂഹികമാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് യുവാക്കള്‍ തെരുവിലിറങ്ങി യതോടെ സാമൂഹികമാധ്യമങ്ങള്‍ നിരോധിച്ച ഉത്തരവ് പ വലിച്ചുവെങ്കിലും കാര്യങ്ങളെല്ലാം കൈവിട്ടുപോയിരിക്കുകയാണ്. പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിക്ക് പിന്നാലെ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും പദവി ഒഴിഞ്ഞിട്ടും കലാപം രാജ്യത്ത് കാട്ടുതീപോലെ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. പിന് സുപ്രീംകോടതിയുള്‍പ്പെടെയുള്ള ഭരണഘടനാസ്ഥാപന ങ്ങളും, മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയുമെല്ലാം വീടുകള്‍ അഗ്നിക്കിരയാക്കപ്പെടുന്നതോടൊപ്പം മറ്റിടങ്ങളിലേക്കും കലാപം വ്യാപിക്കുകയുമാണ്.
നേപ്പാളിലെ പുതിയ സാമൂഹികമാധ്യമ നിയമങ്ങള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി 26 പ്രമുഖ സാമൂഹികമാധ്യമങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ നീങ്ങിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. രാജ്യത്ത് പ്രമുഖ സാമൂഹിക മാധ്യമങ്ങള്‍ ലഭ്യമല്ലാതായതോടെയാണ് സ്കൂള്‍, കോളജ് യൂണിഫോമുകള്‍ ധരിച്ച് പതിനായിരക്കണക്കിന് ജെന്‍ സി (1995 നും 2010നും ഇടക്ക് ജ നിച്ചവര്) തലമുറയില്‍ പെട്ടയുവാക്കള്‍ തെരുവിലിറങ്ങിയ ത്. സാമൂഹികമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെ തീരേയും രാജ്യത്തെ അഴിമതിയുടെ സംസ്കാരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് യുവാക്കള്‍ മാര്‍ച്ച് സംഘടിപ്പിക്കുകയായിരുന്നു. പാര്‍ലമെന്റ് വളഞ്ഞ അവര്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ ഭരണകൂടം അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ച മര്ത്തുകയാണെന്നും പൊതുജനങ്ങളുടെ ആശങ്കകളെ അവഗണിക്കുകയാണെന്നും അവര്‍ ആരോപിക്കുകയുണ്ടായി. സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച സമൂഹ മാധ്യമങ്ങളായ ടിക് ടോക്, വൈബര്‍, വിറ്റ്ക്, നിംബസ്, പോപോ ലൈവ് എന്നിവ നിരോധിക്കപ്പെട്ടിരുന്നില്ല. യുവാക്കള്‍ ഇതിലൂടെയാണ് ആശയവിനിമയം നടത്തിയതും പ്രക്ഷോഭത്തിന് ആളെക്കുട്ടിയതും. യഥാര്‍ത്ഥത്തില്‍ സാമൂഹികമാധ്യമങ്ങള്‍ നിരോ ധിച്ചത് മാത്രമല്ല നേപ്പാളി യുവത്വത്തെ യുവത്വത്തെ തെരുവിലിറക്കിയത്. നേപ്പാളിലെ വലിയ രാഷ്ട്രീയ ചലനത്തിന്റെ പ്രതീകം മാത്രമാണ് സാമൂഹികമാധ്യമ നിരോധനത്തിനെതിരായ പ്രതിഷേധം, 2008 ല്‍ രാജ്യം ജനാധിപത്യ റിപ്പബ്ലിക്കായി മാറിയ തിനുശേഷം അഴിമതി ആരോപണങ്ങള്‍ നേരിടുന്ന നേതാ ക്കള്‍ തുടര്‍ച്ചയായി അധികാരത്തിലെത്തുകയും പുറത്തു പോകുകയും ചെയ്യുന്നതില്‍ യുവാക്കള്‍ നിരാശരാണ്. അതോടൊപ്പം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രശസ്തി യിലേക്ക് വന്ന ചുരുക്കം ചില യുവ നേതാക്കളെ സമൂഹമാധ്യമങ്ങളിലൂടെ ഇതേ യുവാക്കള്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
നേപ്പാള്‍ യുവത്വത്തിന്റെ അത്യപ്തിക്ക് നിരവധി കാരണങ്ങളുണ്ട്. ലോകബാങ്ക് റിപ്പോര്‍ട്ട് അനുസരിച്ച്, 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ നേപ്പാളിന്റെ സാമ്പത്തിക വളര്‍ച്ച ത്വരിതഗതിയിലായിരുന്നു. ആ കാലയളവില്‍ യഥാര്‍ത്ഥ ജിഡിപി 4.9 ശതമാനം വളര്‍ന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തിലെ ആദ്യ പകുതിയില്‍ ഇത് 4.3 ശതമാനമായിരുന്നു. പക്ഷേ, തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞു. കാലാവസ്ഥ വെല്ലുവിളികളും പ്രകൃതി ദുരന്തങ്ങളും മൂലം രാജ്യം ബുദ്ധിമുട്ടുകയും ചെയ്യുന്നു. ഇതോടെ യുവാക്കളില്‍ പലരും തൊഴില്‍ തേടി വിദേശത്തേക്ക് രാജ്യം വിടുകയാണ്. നേപ്പാളിലെ മിക്ക എല്ലാ മുതിര്‍ന്ന നേതാക്കളും ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ നിഴലിലാണുള്ളത്. ഇതും യുവാക്കളെ വലിയ തോതില്‍ നിരാശരാക്കിയിരുന്നു.
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുമായി വലിയതോതില്‍ ബന്ധമില്ലാത്ത നേപ്പാളിലെ യുവാക്കളാണ് പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങിയത്. അതിനാല്‍ തന്നെ രാജ്യത്തിന്റെ രാഷ്ട്രീയത്തിലും സമൂഹത്തിലും സര്‍ക്കാരിലും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതാണ് നേപ്പാളിലെ യുവജന പ്രതിഷേധങ്ങള്‍. പ്രതിഷേധത്തിന് പിന്നാലെ സാമൂഹികമാധ്യമ നിരോധനം വേഗത്തില്‍ പിന്‍വ ലിച്ചിരുന്നു. ആഭ്യന്തര മന്ത്രിയുടെ രാജിയും പോലീസ് അതിക്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു ജുഡീഷ്യല്‍ കമ്മിറ്റി രൂപീകരിച്ചതും പ്രതിഷേധക്കാരുടെ സമ്മര്‍ദത്തേ തുടര്‍ന്നായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അതില്‍ അവസാനിച്ചില്ല. ഒരുപക്ഷേ ബംഗ്ലദേശില്‍ കണ്ടതുപോലെ ഒരു ഭരണമാറ്റത്തിലേക്കടക്കം നേപ്പാള്‍ പോകാന്‍ സാധ്യതയുണ്ട്.
ഇന്ത്യയെ സംബന്ധിച്ചടുത്തോളം മൂന്നാമത്തെ അയല്‍രാ ജ്യത്താണ് വര്‍ഷങ്ങളുടെ മാത്രം ഇടവേളയില്‍ സര്‍ക്കാറു കള്‍ക്കെതിരെ പ്രക്ഷോഭം ഉടലെടുക്കുന്നത്. ശ്രീലങ്കയിലും ബംഗ്ലാദേശിലും പ്രക്ഷോഭക്കാര്‍ക്ക് ഭരണകൂടങ്ങളെ മറിച്ചിടാന്‍ സാധിച്ചുവെങ്കില്‍ നേപ്പാളിലെയും അവസ്ഥാ വിശേ ഷങ്ങള് സമാനം തന്നെയാണ്. എല്ലാ രാജ്യങ്ങളിലും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് പ്രക്ഷോഭങ്ങള്‍ പടര്‍ന്നതെന്നതും ശ്രദ്ധേയമാണ്. അയല്‍പ്പക്കത്തെ ഭരണകൂട അട്ടിമറി കളില്‍ വിദേശ ഇടപെടലുകള്‍ വരെ ആരോപിക്കപ്പെടുന്ന സാഹചര്യത്തില്‍ നേപ്പാളിലെ രാഷ്ട്രീയ ചലനങ്ങളെ രാജ്യം സൂക്ഷമതയോടെ നിരീക്ഷിക്കേണ്ടതുണ്ട്.


