കൊച്ചിയില്‍ എം.ഡി.എം.എയുമായി ഡോക്ടര്‍ പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശി ഹംജാദ് ഹസനാണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ഇന്ന് പുലര്‍ച്ചെയാണ് 0.83 ഗ്രാം എം.ഡി.എം.എയുമായി ഡോക്ടറെ പിടികൂടിയത്.
ഇയാള്‍ക്ക് ലഹരിഇടപാടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഏറെക്കാലമായി ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. നേരത്തെ കൊച്ചിയില്‍ ടി.ടി.ഇ മൂന്നു ഗ്രാം എം.ഡി.എം.എയുമായി പിടിയിലായിരുന്നു. ഇതിനുപിന്നാലെയാണ് ഡോക്ടര്‍ മയക്കുമരുന്നുമായി പിടിയിലായിരിക്കുന്നത്.
Comments


