വടക്കന്‍ ഗസ്സയിലെ റിദ്വാനില്‍ ഹമാസ് നടത്തിയ പ്രത്യാക്രമണത്തില്‍ നാല് ഇസ്രാഈല്‍ സൈനികര്‍ കൊല്ലപ്പെട്ടു. ടെല്‍ മോണ്ടില് നിന്നുള്ള സ്റ്റാഫ്സര്ജന്റ് ഉറി ലാമെഡ് (20), കിബ്ബറ്റ്സ് അഫിക്കിമില്‍ സര്‍ജന്റ് ഗാഡി കോട്ടല്‍(20) മോഡി’ഇന്മക്കാബിംറൂട്ടില് നിന്നുള്ള സര്‍ജന്റ് അമിത് ആര്യ റെഗെവ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഹമാസ് സായുധവിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ് പോരാളികള്‍ സൈനിക ടാങ്കിന് നേര്‍ക്ക് എറിഞ്ഞ സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് 4 പേരും കൊല്ലപ്പെട്ടതെന്ന് ഇസ്രാഈല്‍ സേനാ വക്താവ് അറിയിച്ചു.
ഇന്നലെ രാവിലെ 6 മണിയോടെ ഐഡിഎഫിന്റെ പോസ്റ്റിന് സമീപം പ്രതിരോധ സ്ഥാനത്ത്നിലയുറപ്പിച്ച ടാങ്കിനടുത്തെത്തിയ ഹമാസ് പോരാളികള്‍ ക്രൂവിന് നേരെ വെടിയുതിര്‍ക്കുകയും ഒരു സ്ഫോടക വസ്തു ടാങ്കിനുള്ളിലേക്ക് എറിയുകയുമായിരുന്നു. വെടിവെപ്പില്‍ നഹല് ബ്രിഗേഡിലെ ഒരു സൈനികന് പരിക്കേറ്റു. ഇതോടെ യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 904 ആയി. ഇന്നലെ മാത്രം 52 പലസ്തീനികളാണ് കൊല്ലപെട്ടത്.


