ആഗോള അയ്യപ്പ സംഗമം എന്ന ആശയം എതിര്‍ക്കപ്പെടേണ്ടതല്ല. ഇടപെടേണ്ടതുമല്ല അയ്യപ്പ ഭക്തന്മാരുടെയും അതുമായി ബന്ധപ്പെട്ട സംഘടനകളുടെയും സ്വാ തന്ത്ര്യമാണത് അതില്‍ സര്‍ക്കാരോ സര്‍ക്കാര്‍ സ്ഥാപനങ്ങളൊ ഇടപെടാന്‍ പാടില്ല. ആഗോള തലത്തിലോ ഭക്തര്‍ നിശ്ചയിക്കുന്ന മറ്റു തലങ്ങളിലോ അതു നടത്താനുള്ള സ്വാതന്ത്ര്യം രാജ്യത്തു നിലവിലുള്ള നിയമങ്ങള്‍ക്കു വിധേയമായി അയ്യപ്പന്മാര്ക്കുള്ളതാണ്. അതിനോട് ചേരാനും ചേരാതിരിക്കാനുമുള്ള അവകാശം നടത്തുന്നവരുടെ അനുവാദങ്ങള്‍ക്കു വിധേയമായി ആര്‍ക്കും ഉണ്ട്. പക്ഷേ സര്‍ക്കാരിനില്ല. കാരണം സര്‍ക്കാര്‍ മൊത്തം ജനങ്ങളുടെ വകയാണ്. ഗവണ്മെന്റിനെ ജനങ്ങള്‍ ഏല്‍പ്പിച്ച കാര്യങ്ങളില്‍ ഇതു പെടില്ല. ജനങ്ങള്‍ ഏല്‍പ്പിച്ചവ കാര്യക്ഷമമായും നിയമാനുസൃതമായും കൊണ്ടു നടത്താന്‍ അഞ്ചു കൊല്ലക്കാലത്തേക്ക് അതിനു അധികാരമുണ്ട്. ആ പണി തരുഷ്ടം നടത്താനുള്ളതല്ല. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് എല്ലാ മതങ്ങളും സ്വതന്ത്രരാണ്. അവ തമ്മില്‍ തമ്മിലോ ഒരേ മതസ്ഥര്‍ വിഭാഗങ്ങളായി തിരിഞ്ഞ് പരസ്പരമോ കലഹിക്കുന്നതും അതു വഴി സമാധാന ഭംഗം ഉണ്ടാക്കുന്നതും നിയമ വിരുദ്ധമാണ്. ആശയ സംവാദങ്ങളൊ സ്വത്തു തര്‍ക്കങ്ങളൊ ആവാം. സര്‍ക്കാര്‍ അതിലോന്നും കക്ഷി ചേരാവതല്ല. നിയമ സമാധാനം ഉറപ്പു വരുത്തണമെന്ന് മരാമണ്‍ കണ്‍വന്‍ഷനോ ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളനമോ സ്വലാത്ത് സം മമോ സര്‍ക്കാര്‍ ഏറ്റെടുത്തു നടത്താന്‍ പാടില്ല. ഭരണഘടനാ ലംഘനമാണത്. ദേവസ്വം ബോര്‍ഡോ വഖഫ് ബോര്‍ഡോ ക്രൈസ്തവര്‍ ഇപ്പോള്‍ സ്വതന്ത്രമായി നടത്തിപ്പോരുന്ന അവരുടെ സ്ഥാപനങ്ങളൊ അതാതു മതസ്ഥരല്ലാതെ ഇതര മതസ്ഥരോ സര്‍ക്കാരോ ഏറ്റെടുത്ത് നടത്തരുത് അതത്രയും നിയമവിരുദ്ധമാണ്.
സര്‍ക്കാര്‍ ഒരു മതസ്ഥര്‍ക്കും ആരാധനാലയങ്ങള്‍ നിര്‍മിച്ചു കൊടുക്കയോ ആരുടേതെങ്കിലും പൊളിച്ചു കളയുകയോ ചെയ്യരുത്. ഒരു മതസ്ഥരുടെയും സ്വത്തു വ ഹകള്‍ മറ്റു മതസ്ഥരോ സര്‍ക്കാരോ കവര്‍ന്നെടുക്കരുത്. ഓരോ മതസ്ഥരുടെയും ആചാരങ്ങളോ അനുഷ്ടാനങ്ങളൊ നിയമങ്ങള്‍ക്കോ സമൂഹത്തിനോ ഹാനികരമ ല്ലെങ്കില്‍ അവയില്‍ സര്‍ക്കാര്‍ ഇടപെട്ടു മാറ്റങ്ങള്‍ വരുത്തരുത്. കോടതികള്‍ക്കു മുമ്പില്‍ ഇത്തരം വിഷയങ്ങള്‍ പരിഗണനയില്‍ വരുമ്പോള്‍ കോടതികള്‍ ആവശ്യ പ്പെട്ടാല്‍ വസ്തുനിഷ്ഠമായ കാര്യങ്ങള്‍ കോടതിയെ സര്‍ക്കാര്‍ ബോധ്യപ്പെടുത്തണം. ഭരണം ഏതു കക്ഷിയുടെയാലും അവരവരുടെ ആശയാദര്‍ശങ്ങള്‍ ഏതെങ്കി ലും മതത്തിന്റെ വിശ്വാസവുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കരുത്. അതാതു രാഷ്ട്രീയ കക്ഷികള്‍ ഈ നിഷ്ക്കര്‍ഷ പാലിക്കണം. ഇത്തരം ലംഘനങ്ങളും അധിനിവേശങ്ങ ളും ഭരണഘടനാതീത പ്രവര്‍ത്തനങ്ങളുമാണ് മതേതര സങ്കല്‍പ്പങ്ങള്‍ക്കും രാഷ്ട്ര താല്പര്യങ്ങള്ക്കും എതിരായി ഭവിക്കുന്നത്. എല്ലാ മതസ്ഥരും മതമേധാവികളും അവരുടെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്ര വിരുദ്ധമോ നിയമ വിരുദ്ധമോ ഇതര വിശ്വാസ പ്രമാണങ്ങള്‍ക്കു കളങ്കമേല്പ്പിക്കുന്നതൊ ആവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സര്‍ക്കാരോ മതങ്ങളോ ഒരിക്കലും പരിധി ലംഘിക്കാതിരിക്കുകയാണ് വേണ്ടത്.
ഈ കഴിഞ്ഞ വര്‍ഷങ്ങളിലും ഇപ്പോഴും തിരഞ്ഞെടുക്കപ്പെട്ട അധിക സര്‍ക്കാരുകളും ഭാരതത്തിന്റെ ഭരണഘടനാ സങ്കല്‍പ്പങ്ങളെ മറികടന്നു കൊണ്ടിരിക്കുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയം രൂക്ഷമായ ഘട്ടത്തില്‍ കേരളത്തില്‍ നടന്നതെല്ലാം വിശ്വാസികളെ പ്രകോപിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തികളായിരുന്നു. കേരള സര്‍ക്കാര്‍ കോടതി വിധിയുടെ ചുവടുപിടിച്ച് വിരലിലെണ്ണാവുന്ന ഏതാനും സ്ത്രീകളെ മലകയറ്റാന്‍ നടത്തിയ മല്‍പ്പിടുത്തം തികച്ചും പരിഹാസ്യമായിരുന്നു. ഉന്നതമായ പോലീസ് ഓഫീസര്‍മാരെയും വന്‍തോതില്‍ പോലീസ് സേനയെയും അണിനിരത്തി യുദ്ധ പ്രതിതി തന്നെ ഉണ്ടാക്കിയ ഗവണ്മെന്റാണിത്.
ഒരു പ്രയോജനവും ഉണ്ടാവില്ലെന്നറിഞ്ഞിട്ടും അയ്യപ്പ ഭക്തരെയും മൊത്തം വിശ്വാസികളെയും സര്‍ക്കാര്‍ ചിലവില്‍ അവര്‍ വെല്ലുവിളിച്ചു. കോടതിയെ സത്യസന്ധമാ യ വസ്തുതകള്‍ അറിയിച്ചില്ല. ഇവിടെ നിലനില്‍ക്കുന്ന ആചാരങ്ങള്‍ ഹൈന്ദവ സമുഹം അവര്‍ക്കാവശ്യമുള്ളപ്പോള്‍ പരിഷ്കരിച്ചുകൊള്ളും സര്‍ക്കാര്‍ എങ്ങിനെ അതിനെ ശക്തികൊണ്ടു നേരിടും. ആചാരങ്ങള്‍ തെറ്റാണെന്നു കരുതുന്ന കക്ഷികള്‍ക്ക് പ്രചരണമോ പ്രബോധന പ്രവര്‍ത്തനങ്ങളൊ അവരുടെ സ്വന്തം ചിലവില്‍ നടത്താം. അത് അയ്യപ്പ ഭക്തന്മാര് സ്വീകരിച്ചാല്‍ അവര്‍ വേണ്ടതു ചെയത് കൊള്ളും. അക്കാലത്ത് ഈ സര്‍ക്കാര്‍ ചെയ്തതെല്ലാം തെറ്റായിരുന്നു.
സര്‍ക്കാര്‍ ചിലവില്‍ തീര്‍ത്ത വനിതാ മതില് പൊളിച്ചു കളഞ്ഞതായി അറിവില്ല. പിന്നിടു നടന്ന തിരഞ്ഞെടുപ്പോടെ ഭക്ത ജനങ്ങളും വിശ്വാസികളും കൂടെയില്ലെന്ന് ബോധ്യമായി. ഇപ്പോള്‍ വിണ്ടും തിരഞ്ഞെടുപ്പു കാലം സമാഗതമായിരിക്കുന്നു. അതിനായി അയ്യപ്പ ഭക്തന്മാരെ തിരിച്ചു വിളിക്കുകയാണ്. ഗോവിന്ദന് മാഷും പാര്‍ട്ടിയും വിശ്വാസികള്ക്കൊപ്പമാണത്രെ. തെറ്റുകള്‍ ഓരോന്നായി തിരുത്തുവാനുള്ള ശ്രമത്തിലാണ്. പോളിംഗ് ബൂത്തിലേക്കു ഭക്തജനങ്ങളേയും കൂട്ടിയുള്ള പാര് ട്ടിയുടെ ജാഥ അണി നിരന്നു കഴിഞ്ഞു. എല്ലാവരും ആഗോള സംഗമത്തിന്റെ ബാനറിനു പിന്നില്‍ അണി നിരക്കേണ്ടതാണ് എന്ന അനൗണ്‍സ്മെന്റ് വന്നു.
2026 മെയ് മാസം വരെ ഈ ഉത്സവം നീണ്ടു നില്‍ക്കുന്നതാണ്. അതുവരെ സഖാക്കള്‍ വിശ്വാസം തെളിയിക്കുമെന്ന് വ്രതമെടുത്തിരിക്കുന്നു. ‘ഈ ഗോചര പ്രപഞ്ച ത്തിനു അതിതമായ ഒരു ശക്തിയെ പരോക്ഷമായിപ്പോലും മാര്‍ക്സിസം അംഗികരിക്കുന്നില്ല’


