കണ്ണൂര്‍ മാതമംഗലത്ത് വാഹനാപകടത്തില്‍ രണ്ട് പേര് മരിച്ചു. എരമം സ്വദേശികളായ വിജയന്, രതീഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.വാഹനം ഇടിച്ച് പരിക്കേറ്റ നിലയില്‍ ഇരുവരെയും നാട്ടുകാര്‍ റോഡരികില്‍ കണ്ടെത്തി. പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സമീപത്ത് നിന്ന് കണ്ടെത്തിയ ശ്രീതള്‍ ഇപ്പോള്‍ ചികിത്സയിലാണ്. റോഡില്‍ വീണുകിടന്ന ഇരുവരെയൊഴിവാക്കാന് ശ്രമിച്ചപ്പോഴാണ് ബൈക്ക് അപകടം സംഭവിച്ചതെന്ന് ശ്രീതള്‍ പറഞ്ഞു. അപകടത്തിന്റെ കാരണം വ്യക്തമാക്കാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Comments


