ദേശീയപാത നിര്‍മ്മാണം നടക്കുന്ന വീരമലക്കുന്നിലും , ബേവിഞ്ചയിലും യാത്രാ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഹെവി വാഹനങ്ങള്‍ക്കും ,ആംബുലന്‍സിനും വിലക്കുകളില്ല. അറിയിപ്പുണ്ടാകുന്നത് വരെ ഈ വഴി ചെറുവാഹനങ്ങള്‍ക്ക് നിരോധനം തുടരുമെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ അറിയിച്ചു.
മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരത്തില്‍ ചെറുവാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. മഴ ഇല്ലാത്ത സമയങ്ങളിലാണ് ചെറുവാഹനങ്ങള്‍ കടത്തിവിടുക. മഴ ശക്തമായാല്‍ ഗതാഗതം പൂര്‍ണമായും തടയും.
Comments


