പത്തനംതിട്ട നിരണത്ത് കാണാതായ അമ്മയുടെയും രണ്ട് പെണ്മക്കളുടെയും സിസിടിവി ദൃശ്യങ്ങള്‍ കണ്ടത്തി. നിരണം സ്വദേശിനി റീന കെ ജയിംസ്, മക്കളായ അക്ഷര (8), അല്‍ക്ക (6) എന്നിവരെയാണ് കാണാതായത്. ആലുംതുരുത്തിയില്‍ നിന്നും അമ്മയും മക്കളും സ്വകാര്യ ബസ്സില്‍ കയറി തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണ് കണ്ടത്തിയത്. പതിനൊന്ന് ദിവസമായിട്ട് മൂവരേയും കണ്ടെത്താന്‍ ആയിട്ടില്ല.
ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് അനീഷ് മാത്യുവിനൊടപ്പം വാടക വീട്ടിലാണ് റീനയും മക്കളും താമസിച്ചിരുന്നത്. റീനയെ കാണാതായിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടാണ് അനീഷ് ബന്ധുക്കളെ വിവരം അറിയിച്ചത്. റീനയുടെ സഹോദരന് റിയോ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.
മൂന്ന് വര്‍ഷം മുമ്പ് റീന അനീഷിനെതിരെ കുടുംബകോടതിയില്‍ കേസ് നല്‍കിയിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കി ഇരുവരും ഒരുമിച്ച് താമസിച്ച് വരുകയായിരുന്നു. റീനയുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തതാണ് അന്വേഷണത്തിന് വഴിമുട്ടുന്നത്.


