കാസര്‍കോട് കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ നടന്ന വാഹനാപകടത്തില്‍ അഞ്ച് പേര് മരിച്ചു. കാസര്‍കോട് നിന്ന് മംഗലാപുരത്തേക്ക് വരുന്ന കര്‍ണാടക കെഎസ്ആര്.ടി.സി ബസ്സാണ് നിയന്ത്രണം നഷ്ടപ്പെട്ട് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറിയത്.
അപകടത്തില്‍ അഞ്ചു പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ മലയാളികളില്ല എന്നും വിവരമുണ്ട്. രണ്ടുപേരുടെ നില ഗുരുതരമാണ്. ബസിന്റെ ബ്രേക്ക് പോയതായാണ് അപകടം സംഭവിക്കാന്‍ കാരണം. ബസ് യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. മരിച്ചവരില്‍ നാലുപേര്‍ കര്‍ണാടക സ്വദേശികളും ഒരാള്‍ തലപ്പാടി സ്വദേശിയുമാണ്.

Comments


