എറണാകുളത്ത് അഞ്ചുമന ക്ഷേത്രത്തിനു സമീപം സദാചാര ആക്രമണമെന്ന് പരാതി. പെണ്‍സുഹൃത്തിനെ ഹോസ്റ്റലില്‍ ആക്കാന്‍ എത്തിയ യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു. ആക്രമണത്തിനെതിരെ പൊലീസ് ഒന്നും ചെയ്തില്ലെന്നും പരാതിക്കാരനായ യുവാവ് പറയുന്നു.
കൊല്ലം സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇയാള്‍ കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ലേഡീസ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക് നേരെയും നാട്ടുകാര്‍ ഭീഷണിമുഴക്കി.
സഹായത്തിനായി പോലീസിനെ വിളിച്ചെങ്കിലും ആക്രമിച്ചവര്‍ക്കൊപ്പം ചേര്‍ന്ന് പോലീസ് മാനസികമായി പീഡിപ്പിച്ചെന്നും യുവാവിന്റെ ആരോപണം. എംഡി എം എ വില്പ്പനക്കാരനായും വഴിയില്‍ അശ്ലീലം കാട്ടുന്ന ആളായും തന്നെ ചിത്രീകരിച്ചെന്നും യുവാവ് ആരോപിച്ചു.
Comments


