കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മൊബൈല്‍ കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പനങ്കാവ് സ്വദേശി അക്ഷയ് ആണ് പിടിയിലായത്. അതേസമയം ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ട് പേര് ഓടിരക്ഷപ്പെട്ടു. ജയില്‍ കോമ്പൗണ്ടിലേക്ക് അതിക്രമിച്ച് കയറി ഇവര്‍ മതിലിന് മുകളിലൂടെ മൊബൈല്‍ എറിഞ്ഞ് നല്‍കാനായിരുന്നു ശ്രമിച്ചത്.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. മൂന്ന് പേര് ജയില്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറുന്നത് സിസിടിവി ദൃശ്യങ്ങളിലൂടെ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു. ജയിലിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതോടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളും മൊബൈല്‍ ഫോണും വലിച്ചെറിയുന്നത് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
പൊലീസുകാരെ കണ്ടതോടെ മൂവരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്ഷയ് നിലത്തുവീഴുകയായിരുന്നു. ജയിലിലെ രാഷ്ട്രീയ തടവുകാര്‍ക്ക് വേണ്ടിയാണ് പുകയില ഉല്‍പ്പന്നങ്ങളും മൊബൈലും കൊണ്ടുവന്നതെന്നാണ് അക്ഷയ് നല്കിയ മൊഴി.


