കാസര്‍കോട് പ്രധാനാധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ഥിയുടെ കര്‍ണ്ണപുടം തകര്‍ന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രധാനാധ്യാപകനെതിരെ ബേഡകം പൊലീസാണ് കേസെടുത്തത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന് അടിയേറ്റ വിദ്യാര്‍ഥിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തും.
കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം. കുണ്ടംകുഴി ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രധാനാധ്യാപകന് എം.അശോകന്റെ മര്‍ദനത്തില്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകരുകയായിരുന്നു. അസംബ്ലിക്കിടെ കാല്കൊണ്ട് ചരല്‍നീക്കിയതിനാണ് മര്‍ദനമെന്നാണ് വിദ്യാര്‍ഥിയുടെ പരാതി.
Comments


