ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി സവര്‍ക്കര്‍ നടത്തിയത് ധീരമായ പോരാട്ടമായിരുന്നുവെന്ന് സി.പി.ഐ ലോക്കല്‍ സെക്രട്ടറിയുടെ ശബ്ദസന്ദേശം. ആലപ്പുഴ വെണ്മണി ലോക്കല്‍ സെക്രട്ടറി ഷുഹൈബ് മുഹമ്മദാണ് വാട്സ്ആപ്പ് ഗ്രൂപ്പ് ചര്‍ച്ചക്കിടെ സവര്‍ക്കറെ വാഴ്ത്തി ശബ്ദസന്ദേശം അയച്ചത്.
സ്വാതന്ത്ര്യസമരത്തിനായി കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ ത്യാഗം സഹിച്ചയാളാണ് സവര്‍ക്കറെന്നും ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യത്തിന് വേണ്ടി സവര്‍ക്കര്‍ നടത്തിയിട്ടുള്ള പോരാട്ടത്തെ കണ്ടില്ലെന്ന് നടിക്കാന്‍ പറ്റില്ലെന്നും സന്ദേശത്തില്‍ പറയുന്നു.
ഇതിന്റെ പേരില്‍ നിങ്ങളെന്നെ ബിജെപിയാക്കിയാലും കുഴപ്പമൊന്നുമില്ലെന്നും ശബ്ദസന്ദേശത്തിലുണ്ട്.
പ്രസ്താവന പുറത്തുവന്നതോടെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഷുഹൈബിനെ സസ്പെന്‍ഡ് ചെയ്തു. സി.പി.ഐ ചെങ്ങന്നൂര്‍ മണ്ഡലം കമ്മറ്റി യോഗത്തിലായിരുന്നു തീരുമാനം.


