79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തികൊണ്ട് കോടിക്കണക്കിന് സേനാനികളുടെ സ്വപ്നസാക്ഷാത്കാരമാണ് സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
140 കോടി ജനങ്ങള്‍ അഭിമാനത്തോടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നെന്നും കഴിഞ്ഞ 75 വര്‍ഷമായി ഭരണഘടന രാജ്യത്തെ മുന്നോട്ടു നയിക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓപ്പറേഷന് സിന്ദൂറില്‍ വീര സൈനികര്‍ക്ക് മോദി ആദരം അര്‍പ്പിച്ചു. ‘പുതിയ ഭാരതം’ എന്നതാണ് ഇക്കൊല്ലത്തെ ആഘോഷങ്ങളുടെ പ്രമേയം. ഓപറേഷന് സിന്ദൂരന്റെ വിജയ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംയുക്ത സേനകളുടെ ആഭിമുഖ്യത്തില്‍ ബാന്റുകള്‍ നടക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
7.30 ഓടെയാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയത്. ഓപറേഷന് സിന്ദൂര്‍ എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റര്‍ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറന്ന് പുഷ്പ വൃഷ്ടി നടത്തി. സ


