കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കോഴിക്കോട് കോര്‍പ്പറേഷനിലെ വോട്ടര്‍ പട്ടിക ക്രമക്കേടുകള്‍ നിറഞ്ഞത്. ഓരോ വോട്ടര്‍മാര്‍ക്കും ഐ.ഡി കാര്‍ഡ് നമ്പര്‍ വിത്യസ്ഥമായിരിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന എന്നാല്‍ കോഴിക്കോട് കോര്പ്പറേഷന് വോട്ടര്‍ പട്ടികയില്‍ ഒരു ഐ.ഡി കാര്‍ഡ് നമ്പറില്‍ തന്നെ ആറ് വോട്ടര്‍മാരുടെ വിവരങ്ങള്‍ ലഭിക്കും. ഇങ്ങനെ ആറ് വോട്ടര്‍മാര്‍ ഉള്ള നാല് ഐ.ഡി കാര്‍ഡ് നമ്പറുകള്‍ പട്ടികയിലുണ്ട്. ഇതുപോലെ 5 വോട്ടര്‍മാര്‍ വീതമുള്ള 4 ഐ.ഡി കാര്‍ഡ് നമ്പറുകളും, 4 വോട്ടര്‍മാര്‍ വീതമുള്ള 3 ഐ.ഡി കാര്‍ഡ് നമ്പറുകളും, 3 വോട്ടര്‍മാര്‍ വീതമുള്ള 20 ഐ.ഡി കാര്‍ഡ് നമ്പറുകളും, 2 വോട്ടര്‍മാര്‍ വീതമുള്ള 599 ഐ.ഡി കാര്‍ഡ് നമ്പറുകളും പട്ടികയിലുണ്ട്. ഇതില്‍ 90 ശതമാനത്തിലേറെ വിത്യസ്ഥ ബൂത്തുകളിലും, ഡിവിഷനുകളിലുമാണ്,
പട്ടികയില്‍ വോട്ടറുടെ പേര്, രക്ഷിതാവിന്റെ പേര്, വീട്ടുപേര് എന്നിവ ഒരു അക്ഷരം പോലും മാറ്റമില്ലാതെ രണ്ട് തവണ ആവര്‍ത്തിച്ച് വരു വോട്ടുകള്‍ 1408 എണ്ണമാണ്. വോട്ട് ഇരട്ടിപ്പിന്റെ വലിയ ഉദാഹരണമാണ് ഇത്. ഒരേ ഡിവിഷനില്‍ ഒരേ ബൂത്തില്‍ 480 വോട്ടുകളാണ് ആവര്‍ത്തിച്ച് വന്നത്. ഒരേ ഡിവിഷനില്‍ തന്നെ 752 വോട്ടുകള്‍ ആവര്‍ത്തിച്ച് വന്നപ്പോള്‍ 656 വോട്ടുകള്‍ വിത്യസ്ഥ ഡിവിഷനിലായാണ് ആവര്‍ത്തിച്ച് വന്നത്. ചെറിയ അക്ഷര വിത്യാസങ്ങള്‍ പരിഗണിച്ചാല്‍ ഇതിന്റെ പത്തിരട്ടി വോട്ട് ഇരട്ടിപ്പ് പട്ടികയില്‍ കാണാന്‍ സാധിക്കും
ഒരു വീട് നമ്പറില്‍ തന്നെ മൂന്നൂറിലധികം വോട്ടര്‍മാര്‍ ഉള്ള വാര്‍ഡുകളും ഉണ്ട്. ഒരു വീട് നമ്പറില്‍ ഉള്ള വോട്ടര്‍മാര്‍ തന്നെ രണ്ടും, മുന്നും ഡിവിഷനില്‍ ആയ കൗതുകകരമായ കാര്യവും പട്ടികയില്‍ ഉണ്ട്. മാറാട് ഡിവിഷനില്‍ ഉള്‍പ്പെട്ട 49/49 എന്ന വീട്ട് നമ്പറില്‍ 327 വോട്ടര്‍മാരാണ് ഉള്ളത്. എന്നാല്‍ ഇവര്‍ 7 ബൂത്തുകളിലായാണ് ഉള്ളത്. പൂത്തൂര്‍ ഡിവിഷനില്‍ 4/500 എന്ന വീട്ട് നമ്പറില്‍ 320 വോട്ടര്‍മാരാണ് ഉള്ളത്. ഇവര്‍ 5 ബൂത്തുകളിലായാണ് ഉള്ളത്. പൂത്തൂര്‍ ഡിവിഷനില്‍ തന്നെ 4/400 എന്ന വീട് നമ്പറില്‍ 248 വോട്ടര്‍മാരുണ്ട്. 03/418 എന്ന നമ്പറില്‍ 196 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 11 എണ്ണം കൊമ്മേരി ഡിവഷനിലും, 185 എണ്ണം കുറ്റിയില്‍ താഴം ഡിവിഷനിലുമാണ്. 5/0 എന്ന വീട്ട് നമ്പറിലെ 192 വോട്ടര്‍മാരില്‍ 149 എണ്ണം മൊകവൂര്‍ ഡിവിഷനിലും 43 എണ്ണം കുണ്ടുപറമ്പ് ഡിവിഷനിലുമാണ്. 50/50 എന്ന വീട് നമ്പറിലെ 103 വോട്ടര്‍മാരില്‍ 26 എണ്ണം മാറാട് ഡിവിഷനിലും, 72 എണ്ണം നടുവട്ടം ഡിവിഷനിലും, 5 എണ്ണം മാത്തോട്ടം ഡിവിഷനിലുമാണ്. 0 എന്ന വീട്ടു നമ്പറില്‍ വിവിധ ഡിവിഷനുകളിലായി ഉള്ളത് 1088 വോട്ടുകളാണ്. അതും വിത്യസ്ഥ ബൂത്തുകളിലായിട്ടാണ് ഉള്ളത്.
നിലവില്‍ പ്രസിദ്ധീകരിച്ച് പട്ടികയില്‍ അതിര്‍ത്തി മാറി വന്നത് നൂറ് കണക്കണിന് വോ്ട്ടുകളാണ്. ചില ഡിവിഷനുകളില്‍ അഞ്ഞൂറില്‍ അധികം വോട്ടുകള്‍ അതിര്‍ത്തിക്ക് പുറത്ത് നിന്നും വന്നിട്ടുണ്ട്. ഒരു വീട്ടിലെ വോട്ടുകള്‍ തന്നെ വിത്യസ്ഥ ഡിവിഷനുകളിലും, ബൂത്തുകളിലുമായി പരന്ന് കിടക്കുന്നു. ഇത് കൊണ്ട് തന്നെ വോട്ടര്‍ പ്ട്ടിക കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ഇതിനിടയിലാണ് ഇങ്ങനെ പതിനായിരത്തോളം വോ്ട്ട് ഇരട്ടിപ്പിന്റെ സാധ്യതയും കണ്ടെത്തിയത്. 2020 ല്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ 12 ഡിവിഷനില്‍ യു.ഡി.എഫ് പരാജയപ്പെട്ടത് 500 ല്‍ താഴെ വോട്ടിനാണ്. അതിര്‍ത്തി മാറ്റി വന്ന വോട്ടര്‍മാരേടും, വ്യാജ വോട്ടര്‍മാരുടെയും പിന്‍ബലത്തില്‍ അധികാരം നിലനിര്‍ത്താനാണ് സി.പി.എം ശ്രമിക്കുന്നത്. ഒരോ ഡിവഷനിലേയും വീടുകള്‍ സന്ദര്‍ശിച്ച് ഫീല്‍ഡ് വെരിഫിക്കേഷന് നടത്തി വോട്ടര്‍ പട്ടിക ശുദ്ധീകരിച്ചാല്‍ മാത്രമേ ഇതിന് പരിഹാരം കാണാന്‍ കഴിയൂ
എം.എ റസാഖ് മാസ്റ്റര്‍, (പ്രസിഡന്റ്. മുസ് ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി), ടി.ടി ഇസ്മായില്‍ (ജനറല്‍ സെക്രട്ടറി, മുസ് ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി) എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.


