തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ കാണാതായ സംഭവത്തില്‍ അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ഈ വിഷയത്തില്‍ ഡോ. ഹാരിസ് ഹസനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ ഡോ. ഹാരിസ് ഹസനെതിരെ ഒരു പരാമര്‍ശവും ഇല്ല. കാണാതായ ഉപകരണം കണ്ടെത്തിയ സാഹചര്യത്തില്‍ അന്വേഷണം തുടരേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം നല്കിയ പ്രാഥമിക റിപ്പോര്‍ട്ടിലും ഹാരിസ് ഹസനെതിരെ യാതൊരു നടപടിയും സ്വീകരിക്കാനുള്ള തീരുമാനം ഉണ്ടായിരുന്നില്ല. പകരം ആശുപത്രി വികസന സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നതായിരുന്നു ്ര്രപധാന ശിപാര്‍ശ. നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ വിഷയം ഉന്നയിച്ചതില്‍ തനിക്ക് അച്ചടക്കലംഘനം സംഭവിച്ചതായി ഡോ. ഹാരിസ് ഹസന് സമ്മതിച്ചിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി മെഡിക്കല്‍ അധ്യാപക സംഘടന പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി.


