പാലക്കാട്ടെ കണ്ണിന് പരിക്കേറ്റ കാട്ടാന കൊമ്പന് പിടിയനെ മയക്കുവെടി വെച്ചു. ഡോ.അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. കഞ്ചിക്കോട് വനമേഖലയിലെത്തിയാണ് മയക്ക് വെടിവെച്ചത്. ദൗത്യത്തിനായി മുത്തങ്ങയില്‍ നിന്ന് വിക്രം, ഭരത് എന്നീ കുങ്കി ആനകളെ നേരത്തെ പാലക്കാട്ടെത്തിച്ചിരുന്നു. ആനയ്ക്ക് പ്രാഥമിക ചികിത്സ നല്കിയ ശേഷം ധോണിയിലെ വനംവകുപ്പിന്റെ ബേസ് ക്യാംപിലേക്ക് മാറ്റിയേക്കും.
Comments


