ഇടുക്കി രാജാക്കാട് തിങ്കള്‍കാട്ടില്‍ അഞ്ചു വയസുകാരിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഥിതി തൊഴിലാളികളുടെ മകള്‍ കല്‍പ്പന കുലുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അസാം സ്വദേശികളായ കുട്ടിയുടെ മാതാപിതാക്കള്‍ രാവിലെ കൃഷിയിടത്തില്‍ ജോലിക്ക് പോകുന്നതിനു മുമ്പായി കുട്ടിയെ വാഹനത്തില്‍ ഇരുത്തിയിരുന്നു. ശേഷം
ഉച്ചക്ക് ജോലിക്കുശേഷം തിരികെ എത്തിയപ്പോള്‍ കുട്ടിയെ വാഹനത്തില്‍ ഉള്ളില്‍ ബോധരഹിതമായ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പോസ്റ്റ്മാര്‍ട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റും. രാജാക്കാട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Comments


