റാപ്പര്‍ വേടനെതിരായ ബലാത്സംഗക്കേസിന് പിന്നാലെ പരാതിക്കാരിക്കെതിരെ രൂക്ഷ സൈബര്‍ ആക്രമണം നടക്കുന്നതായി പരാതിക്കാരിയുടെ അഭിഭാഷക. പലരും പരാതിക്കാരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുന്നതായും സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും അഭിഭാഷക വ്യക്തമാക്കി.
റാപ്പര്‍ വേടന്റെ പാട്ടിനോ രാഷ്ട്രീയത്തിനോ എതിരെയല്ല പരാതി നല്‍കിയത്. വ്യക്തിപരമായി നേരിട്ട ദുരനുഭവത്തിലാണ് പരാതി. സ്വകാര്യതയെ മാനിക്കണമെന്നും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് പരാതിക്കാരി കടന്നുപോകുന്നതെന്നും അഭിഭാഷക വ്യക്തമാക്കി.
യുവ ഡോക്ടറുടെ പരാതിയില്‍ ഇന്നലെ രാത്രിയാണ് വേടനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തത്.
Comments


