കാലിഫോര്‍ണിയയില്‍ യുഎസ് നാവികസേനയുടെ എഫ്35 യുദ്ധവിമാനം തകര്‍ന്നുവീണു. ലെമൂറിലെ നേവല്‍ എയര്‍ സ്റ്റേഷന് സമീപമാണ് കഴിഞ്ഞ ദിവസം വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ ആളപായമില്ല. പൈലറ്റ് സുരക്ഷിതനാണ്. മറ്റാരും വിമാനത്തിലുണ്ടായിരുന്നില്ല.
എന്താണ് അപകട കാരണം എന്ന് വ്യക്തമല്ലെന്നും അന്വേഷിക്കുന്നുണ്ടെന്നുമാണ് നേവി അറിയിക്കുന്നത്. പൈലറ്റുമാരെയും എയര്‍ക്രൂകളെയും പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി പറന്ന വിമാനമാണ് തകര്‍ന്ന് വീണതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തകര്‍ന്നു വീണ സ്ഥലത്ത് നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്നുണ്ട്.
Comments


