പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത നഗ്നഫോട്ടോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ ബാംഗ്ലൂര്‍ നോര്‍ത്ത് എഫ്സി ഫുട്ബോള്‍ താരം അറസ്റ്റില്‍. കൊല്ലം കൊട്ടാരക്കര കരിക്കം സ്വദേശി ഹോബിന് കെ.കെയെയാണ് സംഭവത്തില്‍ കൊച്ചി സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
മുന്‍കാമുകിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാം വഴി അയച്ചു കൊടുത്തു എന്നാണ് ഇയാള്‍ക്കെതിരെയുളള പരാതി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നേരത്തെ എറണാകുളം സെക്ഷന്‍ കോടതിയിലും ഹൈക്കോടതിയിലും പ്രതിയുടെ ജാമ്യപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ ഹാജരായ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments


