ന്യുയോര്‍ക്കില്‍ യുവാവ് നടത്തിയ വെടിവെയ്പ്പില്‍ പൊലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ആറ് പേര്‍ക്ക് വെടിയേറ്റു. മിഡ്ടൗണ്‍ മാന്‍ഹട്ടനില്‍ നടന്ന വെടിവയ്പ്പിലെ പ്രതി നെവാഡയിലെ ലാസ് വെഗാസില്‍ താമസിച്ചിരുന്ന 27 വയസ്സുകാരനാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രതി തോക്കുമായി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെടിവയ്പ്പിനുള്ള കാരണം വ്യക്തമായിട്ടില്ല. ആക്രമണത്തിന് പിന്നാലെ ഇയാള്‍ ജീവനൊടുക്കിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Comments


